Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-drug Campaign

Ernakulam

"തൂ​ഫാ​നോ​ണം' ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നു​മാ​യി ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി

കൊ​ച്ചി: കൊ​ച്ചി ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി, കേ​ര​ള പൊലിസു​മാ​യി ചേ​ര്‍​ന്ന് മ​യ​ക്കു​മ​രു​ന്നി​നും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെസം​യു​ക്ത ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു. "തൂ​ഫാ​നോ​ണം' എ​ന്ന പേ​രി​ലു​ള്ള കാ​മ്പ​യി​ന്‍, മ​യ​ക്കു​മ​രു​ന്നി​ല്‍ നി​ന്ന് മു​ക്ത​മാ​യി​ട്ടു​ള്ള സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൂ​ഫാ​ന്‍ വാ​രി​യ​ര്‍ ബാ​ഡ്ജു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന മ​ഹാ​ബ​ലി​യും പ്ര​ചാ​ര​ണ ര​ഥ​വു​മാ​ണ് ഈ ​കാ​മ്പ​യി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. കൊ​ച്ചി സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍, എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ര​ഥം ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ല്‍ നി​ന്നും​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ന്നു​പോ​കു​ന്ന ഈ ​ര​ഥ​യാ​ത്ര​യി​ല്‍ ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ പൊലിസ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ര​ഥ​ത്തി​ന് സ്വീ​ക​ര​ണം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം, യാ​ത്ര​യി​ല്‍ ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​യി​രി​ക്കും. ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി സി​ഇ​ഒ ഡോ. ​ന​ള​ന്ദ ജ​യ​ദേ​വ്, സി​ഒ​ഒ ഡോ. ​ഷു​ഹൈ​ബ് ഖാ​ദ​ര്‍, സി​എം​എ​സ് ഡോ. ​ദി​ലീ​പ് പ​ണി​ക്ക​ര്‍, മെ​ഡി​ക്ക​ല്‍ വാ​ല്യൂ ട്രാ​വ​ല്‍ പ്ര​തി​നി​ധി അ​മി​ത് സിം​ഗാ​ള്‍ എ​ന്നി​വ​ര്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം കൈ​മാ​റി.

District News

കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് തു​ട​ക്കം

കൂ​വ​പ്പ​ള്ളി: ക​ലാ​ല​യ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രേ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ഹ​ണ്ട് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് കാ​രി​മ​റ്റം, മെം​ബ​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​അ​ഖി​ൽ ഏ​റ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ജോ​ഷീ​ന മേ​രി ജോ​ർ​ജ്, പി​ടി​എ സെ​ക്ര​ട്ട​റി ഷി​ജോ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ തൂ​ഫാ​ൻ കി​ക്ക് ച​ട​ങ്ങി​ൽ എം​പി, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി. എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ബി​നീ​ഷ് ക​ള​പ്പു​ര ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

Kerala

‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ പ​ദ്ധ​തി​ക്കു തു​ട​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ശൃം​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച ല​​​​ഹ​​​​രി പ്ര​​​​തി​​​​രോ​​​​ധ ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ’ പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ട്ട​​​​ണ്‍​ഹി​​​​ൽ ഗേ​​​​ൾ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു തു​​​​ര​​​​ത്താ​​​​ൻ സ​​​​മൂ​​​​ഹം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

നാ​​​​ടി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​മ്പ​​​​ത്താ​​​​യ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ​​​​യ്ക്കെ​​​​തി​​​​രേ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത പോ​​​​രാ​​​​ട്ടം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​യ കേ​​​​ര​​​​ളം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് അ​​​​തീ​​​​വ ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ഭാ​​​​വം കൂ​​​​ടു​​​​ത​​​​ൽ ക്രൂ​​​​ര​​​​മാ​​​​വു​​​​ക​​​​യാ​​​​ണ്. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗം കു​​​​ടും​​​​ബ​​​ബ​​​​ന്ധ​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലും ത​​​​ക​​​​ർ​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തും ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം യു​​​​വ​​​​ജ​​​​ന​​​​ത​​​​യാ​​​​ണെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​വി പു​​​​രോ​​​​ഗ​​​​തി​​​​ക്ക് ക​​​​രു​​​​ത്താ​​​​കേ​​​​ണ്ട ഈ ​​​​യു​​​​വ​​​​ത്വ​​​​ത്തെ​​​​യാ​​​​ണ് ല​​​​ഹ​​​​രി മാ​​​​ഫി​​​​യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​തി​​​​ൽ ജാ​​​​ഗ്ര​​​​ത വേ​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യെ​​​​യും പോ​​​​ലീ​​​​സ്, എ​​​​ക്സൈ​​​​സ് സേ​​​​ന​​​​ക​​​​ളേ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ശൃം​​​​ഖ​​​​ല​​​​യു​​​​ടെ വേ​​​​ര​​​​റു​​​​ക്കു​​​​മെ​​​​ന്നും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ യാ​​​​തൊ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യു​​​​മി​​​​ല്ലാ​​​​ത്ത ‘നോ ​​​​എ​​​​ക്സ്ക്യൂ​​​​സ​​​​സ്’ നി​​​​ല​​​​പാ​​​​ടാ​​​​യി​​​​രി​​​​ക്കും പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല അ​​​​ധ്യ​​​​ക്ഷ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വ​​​​രും ത​​​​ല​​​​മു​​​​റ​​​​യ്ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള ഈ ​​​​പ​​​​ദ്ധ​​​​തി എ​​​​ക്സൈ​​​​സ്, വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പു​​​​ക​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ നോ​​​​ഡ​​​​ൽ ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഐ.​​​​ജി. ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ​​​​യെ​​​​യാ​​​​ണ് നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് സെ​​​​ല്ലും, ക്രൈം ​​​​ബ്രാ​​​​ഞ്ചും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​വി​​​​ധാ​​​​നം ജി​​​​ല്ലാ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഊ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി എ​​​​ൻ. ഷം​​​​സു​​​​ദീ​​​​ൻ തൂ​​​​ഫാ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ​​​​മാ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഫ്ളാ​​​​ഗ് കൈ​​​​മാ​​​​റി. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ എം. ​​​​ലി​​​​ജു, സി.​​​​പി. ജോ​​​​ണ്‍, ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി എ​​​​ന്നി​​​​വ​​​​ർ പ​​​​ദ്ധ​​​​തി​​​​ക്ക് ആ​​​​ശം​​​​സ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up